ശ്രീനഗർ: ജമ്മു കാശ്മീരിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട 27 കേന്ദ്രങ്ങളിൽ അന്വേഷണ ഏജൻസികളും സുരക്ഷാ സേനയും റെയ്ഡ് നടത്തി. ബാരാമുള്ള ജില്ലയിലെ സോപോറിയിൽ ഇന്നലെയാണ് റെയ്ഡ് നടന്നത്. ഭീകരവാദ ശൃംഖലകൾക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണിത്.
നിരോധിത സംഘടനയുടെ രഹസ്യ പ്രവർത്തനങ്ങൾ കണ്ടെത്തി തടയുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
മേയ് 25നും ഭീകരവാദഫണ്ടിംഗുമായി ബന്ധപ്പെട്ട് എൻ.ഐ.എ കാശ്മീർ താഴ്വരയിലെ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ജമാഅത്തെ സംഘടനയുടെ മുൻ തലവന്റെ വസതിയിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അന്ന് പരിശോധന നടന്നു. ശ്രീനഗറിലും ഷോപ്പിയാനിലും നടത്തിയ പരിശോധനകളിൽ വിവിധ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |