SignIn
Kerala Kaumudi Online
Monday, 10 August 2026 1.54 AM IST

പേടിച്ചോടിയത് ആയങ്കി: എഡി.ജി.പി

vijayan

തിരുവനന്തപുരം: അർജ്ജുൻ ആയങ്കിയെ പിടിക്കാൻ പൊലീസ് കറങ്ങിയിട്ടില്ലെന്ന് എഡി.ജി.പി പി. വിജയൻ.

ആയങ്കിയാണ് പൊലീസിനെ പേടിച്ചോടിയത്. കേരള പൊലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെയും ലോക്കൽ പൊലീസിന്റെയും കൂട്ടായ വിജയമാണ് അറസ്റ്റിനു പിന്നിൽ. കേസുകൾ ഓരോന്നായി പരിശോധിക്കുകയാണ്. നിയമപരമായി ആലോചിച്ചേ കാര്യങ്ങൾ ചെയ്യൂ. കണ്ണൂരിൽ ഒരു കേസാണുള്ളത്.

പൊലീസിനെ വെല്ലുവിളിക്കുക എന്നാൽ സമൂഹത്തെ വെല്ലുവിളിക്കുന്നത് പോലെയാണ്. ആ പോസ്റ്റുകളിൽ ലൈക്കടിക്കുകയും കമന്റിടുകയും ചെയ്ത ആളുകളുടെ പിന്നാലെ പൊലീസുണ്ട്. സമൂഹത്തെ വെല്ലുവിളിച്ച് ഇനി ഒരു ആയങ്കിമാരും ഉണ്ടാകരുത്. കേരളത്തിലെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്നവരുടെ ഒരു ലിസ്റ്റുണ്ടാക്കിയിട്ടുണ്ട്. ആ ലിസ്റ്റിലൂടെ ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നതിനിടെയാണ് ആയങ്കിയുടെ വെല്ലുവിളിയുണ്ടായത്.

വാൾ കൊണ്ടൊക്കെ ജന്മദിന കേക്ക് മുറിക്കുന്ന റീൽസ് ഹീറോമാരുടെ ഷോയൊക്കെ ഇതോടെ അവസാനിക്കും. ചില ഗുണ്ടകളുടെ വരുമാന സ്രോതസിനു പിന്നിൽ സ്‌പോൺസർമാരുണ്ട്. അത് ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണെന്നും പി. വിജയൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA