SignIn
Kerala Kaumudi Online
Monday, 17 August 2026 1.24 AM IST

വിദ്യാർത്ഥി പ്രക്ഷോഭം: പൊലീസിനെ തടയരുതെന്ന് ഹർജി

ന്യൂഡൽഹി: ജൂലായ് 20ന് ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറുകളിലെ പൊലീസ് അന്വേഷണം തടയരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കോക്രോച്ച് പാർട്ടിയുടെ ആവശ്യപ്രകാരം വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആറുകൾ അവസാനിപ്പിക്കാനോ, തീർപ്പാക്കാനോ കേന്ദ്രസർക്കാരുമായി ധാരണയിലെത്തിയിരുന്നു. എന്നാൽ ജുഡിഷ്യറിയെപ്പോലെ പൊലീസിനും ക്രമസമാധാനപാലനത്തിലും കുറ്റങ്ങൾ അന്വേഷിക്കുന്നതിലും കുറ്റവാളികളെ പിടികൂടുന്നതിലും പരമാധികാരവും സ്വാതന്ത്ര്യവുമുണ്ടെന്ന് ഹർജിക്കാരനായ എൽ.രാമനാഥൻ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത എഫ്‌.ഐ.ആറുകളിൽ സ്വതന്ത്രവും നീതിപൂർവ്വകവുമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്രത്തിനും ഡൽഹി പൊലീസ് കമ്മീഷണർക്കും ഡൽഹി സർക്കാരിനും നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA