
കണ്ണൂർ: മൊബൈൽ ഫോൺ വാങ്ങി വച്ചതിനെ തുടർന്ന് വീടുവിട്ട പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയുടെ തിരോധാനം അന്വേഷിക്കാൻ എസ്.ഐ.ടി രൂപീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കാശിക്ക് പോകുന്നെന്ന് കുറുപ്പെഴുതി വച്ച് ശിവസൂര്യ വീട് വിട്ടിറങ്ങിയത്.10 ദിവസം കഴിഞ്ഞിട്ടും പൊലീസിന് കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.ഇന്നലെ സ്‌നിഫർ ഡോഗുകളെ ഉപയോഗിച്ച് ശിവസൂര്യയുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ സൂചനകളൊന്നും കിട്ടിയില്ല.മകനെ എത്രയും വേഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശനും ജില്ലാ കളക്ടർക്കും ശിവസൂര്യയുടെ അച്ഛൻ ജിഗീഷ് പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |