SignIn
Kerala Kaumudi Online
Monday, 05 October 2026 12.51 AM IST

മനുസ്മൃതിയെ തെറ്റായി വ്യാഖ്യാനിക്കുന്നു: വിജ്ഞാനന്ദ് മഹാരാജ്

തിരുവനന്തപുരം: മനുസ്മൃതിയിലെയും സംസ്‌കൃതത്തിലെയും വാചകങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്തർദേശീയ സഹകാര്യദർശി സ്വാമി വിജ്ഞാനന്ദ് മഹാരാജ്. വിശ്വഹിന്ദുപരിഷത്ത് അന്തർദേശീയ അദ്ധ്യക്ഷനായിരുന്ന അശോക് സിംഗാളിന്റെ നൂറാം ജന്മദിന ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീ സ്വാതന്ത്ര്യമർഹിക്കുന്നില്ല എന്നതിന്റെ യഥാർത്ഥ അർത്ഥം സ്ത്രീയെ ഒറ്റയ്ക്ക് ഉപേക്ഷിക്കരുത്, സംരക്ഷിക്കണം എന്നാണ്. എന്നാൽ ഇതെല്ലാം ഇന്ന് ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു. ഹിന്ദുത്വം സർവ്വരുടെയും ക്ഷേമത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ളതാണ്. എല്ലാവരും സുഖമായിരിക്കട്ടെ എന്ന പ്രാർത്ഥനയാണ്. സാർവത്രിക സാഹോദര്യം എന്നത് സ്വന്തം സഹോദരങ്ങൾക്കുള്ളതാണ്. അതേ സമയം ശത്രുവിനെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനുമാകണം. സമൂഹത്തിലെ എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണം. നളന്ദയും തക്ഷശിലയും ഉണ്ടായിരുന്ന നാടാണിതെന്ന് ഓർക്കണം.

രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു അശോക് സിംഗാളിന്റേത്. ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം തന്റെ ജീവിതം ആർ.എസ്.എസ് പ്രചാരകനായി നാടിനുവേണ്ടി സമർപ്പിച്ചുവെന്നും സ്വാമി വിജ്ഞാനന്ദ് മഹാരാജ് പറഞ്ഞു. സ്വാമി സുകുമാരാനന്ദ, വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സി.നരേന്ദ്രൻ, വി.എച്ച്.പി സംസ്ഥാന കാര്യദർശി അനിൽ വിളയിൽ, കേണൽ ആർ.ജി.നായർ വി.ആർ.രാജശേഖരൻ, വി.കെ.വെങ്കിടേശ്വരൻ, വിജി തമ്പി, ഹീരന്ദ്രനാഥ്, കെ.എസ്.റെജി, സുനിൽകുമാർ, ബാബുകുട്ടൻ ,മിനി ഹരികുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA