SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.15 AM IST

കെ. സുധാകരന്റെ പേരിലുളള വ്യാജ ഫേസ്ബുക്ക് പോസ്റ്റിൽ കേസ്   

fake-fb-k-sudhakrana-

കണ്ണൂർ:കോൺഗ്രസ് നേതാവും കണ്ണൂർ എം.പിയുമായ കെ.സുധാകരന്റെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ പോസ്റ്റിട്ട ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരെ കണ്ണൂർ സൈബർ ക്രൈം പൊലീസ് കേസെടുത്തു. രാജീവ് പി.ആർ രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് കേസ്.
'മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സതീശനെ എത്രയും പെട്ടെന്ന് മാറ്റണം. ഇല്ലെങ്കിൽ ജനങ്ങൾ കോൺഗ്രസുകാരെ ചീമുട്ട എറിയുന്ന സ്ഥിതിയിലേക്ക് പോവും' എന്ന് സുധാകരൻ പോസ്റ്റ് ചെയ്തതാണെന്ന് തോന്നിപ്പിക്കുന്ന വ്യാജവാർത്തയാണ് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചത്.
കേരള പൊലീസ് ആസ്ഥാനത്ത് നിന്ന് ഇ-മെയിലായി ലഭിച്ച സുധാകരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം ഇൻസ്‌പെക്ടർ കെ.വി. മഹേഷ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജപ്രസ്താവന പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട ഉടൻ കെ.സുധാകരൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA