SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.15 AM IST

കള്ള് വ്യവസായ തൊഴിലാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ്

scholarship

തിരുവനന്തപുരം: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്ക് (ആശ്രിതർ അർഹരല്ല) 2025- 26 അദ്ധ്യയന വർഷത്തെ പഠനമികവിനുള്ള സ്‌കോളർഷിപ്പിനു അപേക്ഷ ക്ഷണിച്ചു. എട്ടാംക്ലാസ് മുതൽ സർക്കാർ അംഗീകരിച്ച പട്ടികയിലുൾപ്പെട്ട കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. തൊട്ടുമുൻവർഷത്തെ യോഗ്യതാപരീക്ഷയിൽ 70 ശതമാനം മാർക്ക് നേടി വിജയിച്ചവരെയാണ് സ്‌കോളർഷിപ്പിനു പരിഗണിക്കുന്നത്. അപേക്ഷാഫോം പാലക്കാട് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽനിന്ന് ലഭിക്കും. അവസാന തീയതി: ഒക്ടോബർ 31.

കേന്ദ്ര, സംസ്ഥാന സർക്കാർ എൻട്രൻസുകൾ മുഖേന 2026- 27 ഒന്നാംവർഷം പ്രവേശനം ലഭിച്ച ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ്പിനും അപേക്ഷിക്കാം. അപേക്ഷകൾ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ ഒക്ടോബർ 31നകം നൽകണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA