SignIn
Kerala Kaumudi Online
Thursday, 25 June 2026 7.40 AM IST

പൂച്ച കുറുകെ ചാടി, സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; യുവതിക്ക് ദാരുണാന്ത്യം

READ ENGLISH VERSION
sumi

തൃശൂ‌ർ: കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം സ്വദേശി ബിനേഷിന്റെ ഭാര്യ സുമി (32) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത 66ൽ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം ഉണ്ടായത്. സുമി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കൾ: അവിനാശ്, അമൃതേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA