SignIn
Kerala Kaumudi Online
Sunday, 13 September 2026 9.05 PM IST

'ചിരി ചലഞ്ച് മുതൽ കപ്പിൾ ചലഞ്ച് വരെ'! 'അപകടകരമായ ഒരു കാര്യമാണ് നിങ്ങൾ ചെയ്യുന്നത്, അതിനെക്കുറിച്ച് അറിവില്ലെങ്കിൽ ദയവു ചെയ്ത് മനസിലാക്കാൻ ശ്രമിക്കൂ...'

fb-post

ദിവസങ്ങളായി ഫേസ്ബുക്ക് ലോഗിൻ ചെയ്യുമ്പോൾ തന്നെ കാണുന്നത് 'ഓരോ ചലഞ്ചുകളാണ്'. കപ്പിൾ ചലഞ്ച്, ചിരി ചലഞ്ച്,ഫാമിലി ചലഞ്ച് എന്നു വേണ്ട വെഡ്ഡിംഡ് ഡേ ചലഞ്ച് വരെ കാണാം. ചുരുക്കി പറഞ്ഞാൽ സോഷ്യൽ മീഡിയ മുഴുവൻ ചലഞ്ച് ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു.

ചലഞ്ചുകൾക്ക് എന്തെങ്കിലും ദോഷങ്ങളുണ്ടോ? ഇപ്പോഴിതാ ഇത്തരം ചലഞ്ചുകളോട് വിയോജിപ്പു രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംഗീതസംവിധായകൻ ഷാൻ റഹ്മാൻ. സനൂപ് എം.എസ് എന്നയാൾ എഴുതിയ കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഫോണും മറ്റ് ഡിവൈസുകളും ഓഫ് ചെയ്താലും സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ ചില സമയങ്ങളിൽ നമ്മുടെ സംഭാഷണങ്ങൾ കേൾക്കാറുണ്ടെന്ന് പലരും പരാതികൾ പറയാറുണ്ട്. എന്നാൽ ഈ പറയുന്നവർ കപ്പിൾ ചലഞ്ച്, ചിരി ചലഞ്ച് തുടങ്ങിയ ട്രെൻഡുകൾ ഉണ്ടാകുമ്പോൾ തങ്ങളുടെ കുടുബ ചിത്രങ്ങളും മറ്റും എല്ലാവരും കാണുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. ആ ചിത്രങ്ങൾ എല്ലാവരും കാണുന്നതിനെക്കുറിച്ച് അവർക്ക് യാതൊരുവിധ ഉത്കണ്ഠയുമില്ല. (എനിക്കറിയില്ല ആരാണ് ഇത്തരം ചലഞ്ചുകൾ സംഘടിപ്പിക്കുന്നതെന്ന്). അപകടകരമായ ഒരു കാര്യമാണ് ചിത്രം പങ്കുവയ്ക്കുന്നതിലൂടെ നിങ്ങൾ ചെയ്യുന്നത്.

നിങ്ങൾക്കറിയാമോ?എല്ലാവർക്കും കാണാൻ പറ്റുന്ന രീതിയിൽ നിങ്ങൾ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ അത് ലോകത്ത് എവിടെയുള്ള ആളുകൾക്കും ഉപയോഗിക്കാൻ കഴിയും. അതിന് കമ്പൂട്ടർ ഹാക്ക് ചെയ്യാനുള്ള കഴിവിന്റെ ആവശ്യമൊന്നുമില്ല,പകരം കോപ്പി പേസ്റ്റ് ചെയ്യാനുള്ള അറിവ് മാത്രം മതി.

നിങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നിങ്ങളുടെ പങ്കാളിയുടെ ചിത്രം ഏതെങ്കിലും ഒരാൾ കോപ്പി ചെയ്ത് ഒരു അശ്ലീല വെബ്‌സൈറ്റിൽ പ്രൊഫൈൽ നിർമിച്ച് അതിൽ അപ്‌ലോഡ് ചെയ്താലോ? ഒന്നു സങ്കൽപ്പിച്ചു നോക്കൂ. അതെ, തീർച്ചയായും നിങ്ങളുടെ പങ്കാളി ആ വെബ്‌സൈറ്റിൽ ട്രെൻഡിങ്ങിൽ എത്തും. ഇത്തരം പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് അറിവില്ലെങ്കിൽ ദയവു ചെയ്ത് മനസിലാക്കാൻ ശ്രമിക്കൂ.

നമ്മുടെ സ്വകാര്യ വിവരങ്ങൾ എങ്ങനെ സംരക്ഷിക്കാം?

നിങ്ങളുടെ സ്വകാര്യമായ വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന ഇത്തരം ചലഞ്ചുകളുടെ ഭാഗമാകാതിരിക്കാൻ ശ്രദ്ധിക്കുക.

നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ സെക്യൂരിറ്റി സെറ്റിങ്സ് വിഭാഗം നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ സംരംക്ഷിക്കാൻ വേണ്ടി തന്നെയുള്ളതാണ്. സുഹൃത്തുക്കളുടെ പട്ടിക പരിശോധിച്ച് പരിചയമില്ലാത്ത ആളുകളെ അതിൽ നിന്നും ഒഴിവാക്കുക.

പോസ്റ്റുകൾ സുഹൃത്തുക്കളുമായി മാത്രം പങ്കുവയ്ക്കുക. സമൂഹമാധ്യമങ്ങളിൽ എല്ലാവർക്കും കാണാൻ പാകത്തിന് എന്തെങ്കിലും പങ്കുവയ്ക്കുന്നതിനു മുൻപ് അത് എല്ലാവരും കാണേണ്ടതു തന്നെയാണോ എന്ന് ചിന്തിക്കുക. കാരണം, ഇന്റർനെറ്റിൽ ഒന്നും സ്വകാര്യമല്ല, അതെനിക്ക് നന്നായി അറിയാം'.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAN RAHMAN, SOCIALMEDIA CHALLENGE, CHIRI CHALLENGE, COUPLE CHALLENG, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA