SignIn
Kerala Kaumudi Online
Friday, 12 June 2026 6.50 PM IST

കാട്ടാക്കടയിൽ ബേക്കറിയിൽനിന്ന് ശേഖരിച്ച ജ്യൂസിലും ഷിഗെല്ല; കട താൽക്കാലികമായി അടപ്പിച്ചു

READ ENGLISH VERSION

shigella

തിരുവനന്തപുരം: തലസ്ഥാനത്ത് ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിൽ ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. കാട്ടാക്കടയിലെ ബേക്കറിയിൽ നിന്നും ഭക്ഷ്യസുരക്ഷാവകുപ്പ് ശേഖരിച്ച ഓറഞ്ച് നിറമുള്ള പാനീയത്തിലാണ് ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. വഞ്ചിയൂരിലെ സർക്കാർ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.

ബേക്കറിയിൽതന്നെ തയ്യാറാക്കുന്ന കാർബണേറ്റഡ് പാനീയമാണ് പരിശോധനയ്‌ക്ക് അയച്ചത്. പ്രാദേശികതലത്തിൽ തയ്യാറാക്കുന്ന പാനീയമായതിനാൽതന്നെ വലിയ രീതിയിൽ വിറ്റുപോയിട്ടില്ല. പരിശോധനഫലം പുറത്തുവന്നതിനുപിന്നാലെ ബേക്കറി താൽക്കാലികമായി അടപ്പിച്ചു. കാട്ടാക്കട സ്വദേശിക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പ്രദേശത്ത് പരിശോധനകൾ വ്യാപിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIGELLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA