
ശിവഗിരി: പിന്നാക്ക വിഭാഗങ്ങളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കിയിരുന്ന ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനരഹിതമായിരിക്കുന്നുവെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം അവഗണനകൾക്ക് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഒ.ബി.സി ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി സേവനം ചെയ്തിരുന്ന www.bcdd.kerala.gov.in എന്ന വെബ്സൈറ്റാണ് പ്രവർത്തനരഹിതമായത്. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, അർഹതാമാനദണ്ഡങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കിയിരുന്ന ഔദ്യോഗിക വെബ്സൈറ്റാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |