
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കാംജോംഗ് ജില്ലയിലെ ചാസാദ് ഗ്രാമത്തിലുണ്ടായ സംഘർഷത്തിൽ കുക്കി വനിതയെ വെടിവച്ചുകൊന്നു. പിന്നാലെ മേഖലയിലുടനീളം വെടിവയ്പ് നടന്നു. നിരവധി വീടുകൾ അഗ്നിയ്ക്കിരയാക്കി. സ്ഥലത്ത് നിരോധനാജ്ഞ തുടരുകയാണ്. കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി 9.40ഓടെയാണ് സംഭവം. അഞ്ച് കുട്ടികളുടെ മാതാവായ ഡോംഖോനെയുടെ കഴുത്തിന് വെടിയേൽക്കുകയായിരുന്നു. അതേസമയം, അക്രമത്തിൽ എത്ര വീടുകൾക്ക് നാശനഷ്ടമുണ്ടായെന്നതിൽ വിവരമില്ല. നിയന്ത്രിത മേഖലയിൽ മതിയായ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് പൊലീസ് സൂപ്രണ്ടിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഡോംഖോനെയുടെ കൊലപാതകത്തിൽ ഡൽഹി എൻ.സി.ആർ കുക്കി സോ വനിതാ ഫോറം അപലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |