SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.07 AM IST

മുല്ലപ്പെരിയാർ ജലനിരപ്പ് :സ്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചു

stalin-and-pinarayi

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിത നിലയിലേക്കു കുറക്കുന്നതിനുള്ള ക്രമീകരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു കത്തയച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കി അടക്കമുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യം തുടരുകയാണെങ്കിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു ശക്തമായി ജലനിരപ്പ് ക്രമാതീതമായി ഉയരും. ജലനിരപ്പ് സുരക്ഷിത നിലയിലേക്ക് എത്തിക്കുന്നതിന് അണക്കെട്ടിൽ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് ഒഴുകിയെത്തുന്നതിനേക്കാൾ കൂടുതലാണെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക നിർദ്ദേശം നൽകണം. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും കേരളത്തിന് വിവരം നൽകുന്നതിനുള്ള ക്രമീകരണങ്ങം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STALIN AND PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA