SignIn
Kerala Kaumudi Online
Wednesday, 03 June 2026 12.44 AM IST

വഴിനടക്കാൻ പോലുമാകില്ല; കായംകുളത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും വയോധികയ്ക്കും നേരെ തെരുവുനായ ആക്രമണം

dog-bite

ആലപ്പുഴ: കായംകുളത്ത് വയോധികയ്ക്കും മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനും നേരെ തെരുവുനായ ആക്രമണം. കായംകുളം പത്തിയൂർ പഞ്ചായത്ത് പതിനേഴാം വാർഡിലാണ് സംഭവം. പത്തിയൂർ സ്വദേശിനി രാജമ്മ (65), ഇവരുടെ മൂന്ന് മാസം പ്രായമുള്ള കൊച്ചുമകൻ എന്നിവർക്കാണ് കടിയേറ്റത്.

പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. പത്തിയൂർ പഞ്ചായത്തിലെ പുല്ലുകുളങ്ങര പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെരുവുനായ ശല്യം അതിരൂക്ഷമാണ്. ഇതിനോടകം തന്നെ നിരവധി പേർക്കാണ് ഇവിടെ നായ്ക്കളുടെ കടിയേറ്റിട്ടുള്ളത്. നിത്യേനയെന്നോണം തെരുവുനായ്ക്കൾ ജനങ്ങളെ ആക്രമിക്കുന്ന സാഹചര്യത്തിൽ പുറത്തിറങ്ങി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.

നായശല്യം രൂക്ഷമായിട്ടും പഞ്ചായത്തിന്റെയോ മറ്റ് അധികൃതരുടെയോ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. പിഞ്ചു കുഞ്ഞിനെപ്പോലും തെരുവ് നായ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ നാട്ടുകാർ ആശങ്കയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DOGBITE, ALAPPUZHA, KAYAMKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA