
ന്യൂഡൽഹി: വിശ്വാസികളിൽ നിന്നു പിരിച്ച പണം കൊണ്ട് വാങ്ങിയ ഭൂമി ദൈവത്തിന്റേത് മാത്രമാണെന്നും ഭൂമിയുടെ നടത്തിപ്പ് ചുമതല ദേവസ്വം ബോർഡിനായിരിക്കുമെന്നും സുപ്രീംകോടതി. കൊച്ചിയിലെ എറണാകുളത്തപ്പൻ ഗ്രൗണ്ടിന്റെ അവകാശ തർക്കത്തിൽ എറണാകുളം ക്ഷേത്രക്ഷേമ സമിതി സമർപ്പിച്ച പ്രത്യേകാനുമതി ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 'എറണാകുളത്തപ്പന് ഒരടി മണ്ണ്' എന്ന ക്യാമ്പയിൻ നടത്തിയാണ് ഈ ഭൂമി വാങ്ങിയത്. ക്ഷേത്ര ഉപദേശക സമിതിയുടെ ഉടമാവസ്ഥാവകാശം കേരള ഹൈക്കോടതി തള്ളിയിരുന്നു. സ്വകാര്യ സമിതിക്ക് ഉടമാവസ്ഥാവകാശം ഉന്നയിക്കാനാകില്ലെന്നും മാനേജിംഗ് ട്രസ്റ്റിയെന്ന നിലയിൽ കൊച്ചിൻ ദേവസ്വം ബോർഡ് കൈകാര്യം ചെയ്യട്ടെയെന്നുമായിരുന്നു ഹൈക്കോടതി വിധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |