SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

മനുഷ്യക്കടത്ത് തടയാൻ ഏകീകൃത ചട്ടം അനിവാര്യം: സുപ്രീംകോടതി

dd

ന്യൂഡൽഹി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ സമയം നിർണായകമായ ഘടകമായതിനാൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏകീകൃത സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്.ഒ.പി) നടപ്പിലാക്കണമെന്ന് സുപ്രീംകോടതി. ഇതിനായി അഡിഷണൽ സോളിസിറ്റർ ജനറലും മുൻ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഉന്നതതല കോർ കമ്മിറ്റിക്ക് കോടതി രൂപം നൽകി.

കുട്ടികളെ കാണാതാകുന്ന കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുല്ലയും ആർ മഹാദേവനും അടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ. 2011ൽ ഒരു കുട്ടികളെ കാണാതായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

>അക്കാഡമിക് സൂത്രവാക്യങ്ങളേക്കാൾ പ്രായോഗിക തന്ത്രമാണ് മനുഷ്യക്കടത്ത് കേസുകളിൽ പ്രയോഗിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതി ലഭിക്കുന്ന ഉടൻ ഗൗരവമായി അന്വേഷണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാകണം ചട്ടക്കൂട്. കുട്ടികളെ കാണാതാകൽ അടക്കം മനുഷ്യക്കടത്ത് വിഷയങ്ങളിൽ സമയം പ്രാധാനമാണ്. പരാതി ലഭിച്ചാലുടൻ പൊലീസ് നടപടിയെടുക്കണം. സമയപരിധി കണക്കാക്കി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കണം. ഇതുസംബന്ധിച്ച ഡൽഹി സർക്കാരിന്റെ നിർദ്ദേശങ്ങൾ കേന്ദ്രത്തിനും മറ്റ് സംസ്ഥാനങ്ങൾക്കും പരിശോധിക്കാവുന്നതാണ്. മനുഷ്യക്കടത്ത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ ഏജൻസികളും തമ്മിൽ ഏകോപനം വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SUPREME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA