SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.15 AM IST

ഡെപ്യൂട്ടി ചീഫ് എൻജിനീയറെ അധിക്ഷേപിക്കൽ മൂന്ന് കെ.എസ്.ഇ.ബി ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിൽ കൊല്ലം മേയറെ പങ്കെടുപ്പിച്ചതിന് ഡെപ്യൂട്ടി ചീഫ് എൻജിനീയറെ അധിക്ഷേപിച്ച മൂന്നു ഇടതുപക്ഷ സംഘടനാ ജീവനക്കാരെ കെ.എസ്.ഇ.ബി സസ്പെൻഡ് ചെയ്തു. കൊല്ലം ഡിവിഷൻ സബ് എൻജിനീയർ കിഷോർകുമാർ.എം, സബ് ഡിവിഷൻ സബ് എൻജിനീയർ അനി ഉമ്മൻ മാത്യു, കൊല്ലം സർക്കിൾ ഓഫീസ് സീനിയർ അസിസ്റ്റന്റ് ആശാദേവി. ഒ. എസ് എന്നിവർക്കെതിരെയാണ് നടപടി.

സെപ്തംബർ 29ന് കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഹാളിൽ നടന്ന വിദ്യാഭ്യാസ അവാർഡ് ദാനം മേയർ എ. കെ ഹഫീസ് ഉദ്ഘാടനം ചെയ്തിരുന്നു. മേയറെ ചടങ്ങിൽ പങ്കെടുപ്പിക്കുവാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞു ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ ക്യാബിനിൽ തള്ളിക്കയറി മേയറേയും ഡെപ്യൂട്ടിയേയും അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. പുറത്തു നിന്നു ഇതിൽ പങ്കെടുത്ത നെടുമ്പന സ്വദേശി അനിൽകുമാറിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ജീവനക്കാർക്കെതിരെ വകുപ്പുതല വിജിലൻസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUSPENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA