
നാട്ടു രുചികൾ വിരൽത്തുമ്പിൽ
തിരുവനന്തപുരം: ഓണക്കാലത്ത് ശർക്കര വരട്ടിയും ചിപ്സും ഉൾപ്പെടെ രുചിയേറുന്ന വിഭവങ്ങളും ഓണക്കോടിയും ഒറ്റ ക്ളിക്കിൽ ലഭ്യം. കുടുംബശ്രീയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പോക്കറ്റ് മാർട്ടിലൂടെ ഇന്ത്യയിലെവിടെ നിന്നും വീട്ടിലെത്തും. സമീപത്തുള്ള കുടുംബശ്രീ വില്പന കേന്ദ്രങ്ങൾ കണ്ടെത്താനും കഴിയും. സംസ്ഥാനത്തെ നാനോ മാർക്കറ്റുകൾ, കുടുംബശ്രീ ബസാറുകൾ, കേരള ചിക്കൻ ഔട്ട്ലെറ്റുകൾ തുടങ്ങിയവയുടെ ലൊക്കേഷനും ലഭിക്കും. ആവശ്യമെങ്കിൽ ഓൺലൈനായി ഓർഡർ ചെയ്യാം തൊട്ടടുത്ത കുടുംബശ്രീ കേന്ദ്രത്തിലെത്തിയും വാങ്ങാം.
നാട്ടുരുചികളുടെ
ഡിജിറ്റൽ നിര
ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന വിവിധ ഉത്പന്നങ്ങൾ പോക്കറ്റ്മാർട്ടിൽ വിപണനത്തിനെത്തും. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുടുംബശ്രീ ഉത്പന്നങ്ങളെ കൂടുതൽ ജനങ്ങളിലെത്തിക്കുകയും, സംരംഭകർക്ക് പുതിയ വിപണി അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് പോക്കറ്റ് മാർട്ടിന്റെ ലക്ഷ്യം. പോക്കറ്റ് മാർട്ടിന്റെ ലോജിസ്റ്റിക്സ് പങ്കാളി ഇന്ത്യ പോസ്റ്റാണ്. ഇന്ത്യ പോസ്റ്റിന്റെ ഡെലിവറി സമയ
ക്രമമനുസരിച്ചാവും പലഹാരങ്ങൾ,അച്ചാറുകൾ,മസാലപ്പൊടികൾ, മറ്റ് ഭക്ഷ്യോത്പന്നങ്ങൾ,ഹാൻഡ്‌ലൂം ഉത്പന്നങ്ങൾ, കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ തുടങ്ങിയവ ഉപഭോക്താക്കളിലെത്തുക
'കേരളത്തിന് പുറത്തു നിന്നും ഓർഡറുകളെത്തുന്നു. ഓണക്കാലത്ത് കൂടുതൽ ഉപഭോക്താക്കളിലേക്ക് കുടുംബശ്രീ ഉത്പന്നങ്ങളെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ
-സി.അഞ്ജിമ സുരേന്ദ്രൻ
സ്റ്റേറ്റ് അസിസ്റ്റന്റ്
പ്രോഗ്രാം മാനേജർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |