തിരുവനന്തപുരം:ബാങ്ക് ഓഫീസർമാരുടെ പ്രമുഖ സംഘടനയായ എ.ഐ.ബി.ഇ.എയുടെ ഒൻപതാമത് ദേശീയ സമ്മേളനം ജനറൽ സെക്രട്ടറി എസ്.നാഗരാജൻ ഉദ്ഘാടനം ചെയ്തു.പൊതുമേഖലാ സ്ഥാപനങ്ങളിൽ വിദേശ ഓഹരി നിക്ഷേപം അനുവദിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാവുമെന്ന് അദ്ദേഹം പറഞ്ഞു.റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ രാമ സുബ്രഹ്മണ്യം ഗാന്ധി മുഖ്യപ്രഭാഷണം നടത്തി.സൈബർ സെക്യൂരിറ്റി കൺസൾട്ടന്റ് നാഗരാജൻ സുബ്ബു രചിച്ച 'സെക്യുർ ബാങ്കിംഗ് ഇൻ ദി ഡിജിറ്റൽ ഏജ്' എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനത്തിന് അഖിലേന്ത്യ പ്രസിഡന്റ് എ.എൻ.സുരേഷ്, വൈസ് ചെയർമാൻ വി.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.പ്രതിനിധി സമ്മേളനം ഇന്നും തുടരും. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |