
വടക്കാഞ്ചേരി : തിരുവനന്തപുരം - ചെന്നൈ മെയിൽ എക്‌സ്പ്രസിൽനിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു. കണ്ണൂർ ഇരിട്ടി കേളകംചെട്ടിയാർപറമ്പ് പുളിക്കൽ വീട്ടിൽ കുഞ്ഞുമോന്റെ മകൻ അരുൺലാൽ (34) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 ഓടെ വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റ് പരിസരത്തെ ജുമാ മസ്ജിദിന് സമീപമാണ് അപകടം നടന്നത്. ഓടുന്ന ട്രെയിനിൽ നിന്ന് പാളത്തിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൃശൂർ ഗവ: മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാളത്തിൽ നിന്ന് ലഭിച്ച ബാഗിൽ ഉണ്ടായിരുന്ന തിരിച്ചറിയൽ രേഖകളിൽ നിന്നാണ് യുവാവിനെ തിരിച്ചറിഞ്ഞത്. വടക്കാഞ്ചേരി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
പടം: അരുൺലാൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |