SignIn
Kerala Kaumudi Online
Monday, 25 May 2026 1.58 AM IST

സിവിൽ സർവീസ് പ്രാഥമിക പരീക്ഷ: മാതൃക മാറ്റം വലച്ചു  

a

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തിയ സിവിൽ സർവ്വീസ് ഒന്നാം ഘട്ട (പ്രാഥമിക) പരീക്ഷ പുതിയതായി എഴുതിയവരെ ബുദ്ധിമുട്ടിലാക്കി. നിലവിലെ മാതൃകയിൽ നിന്നും വ്യത്യസ്ത രീതിയിലുള്ള ചോദ്യങ്ങളും ഇത്തവണ ഇടംപിടിച്ചു.

എത്തിക്സ് ജനറൽ സ്റ്റഡീസ് പേപ്പർ 4ൽ വരുന്ന മാതൃകയിലുള്ള ചോദ്യങ്ങൾ ഇത്തവണ ഉൾപ്പെടുത്തിയിരുന്നു. കേസ് സ്റ്റഡി പോലുള്ള ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ സമയം ഏറെ എടുത്തത് ഉദ്യോഗാർത്ഥികളെ കുഴക്കി. സാധാരണ പ്രാഥമിക പരീക്ഷ കഴിഞ്ഞുള്ള മെയിൻ പരീക്ഷയിലാണ് ഈ മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകുന്നത്. ഇത്തവണയും ടെക്സ്റ്റ് ബുക്കിൽ നിന്നും നേരിട്ടുള്ള ചോദ്യങ്ങളില്ലായിരുന്നു. സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു 80 ശതമാനം ചോദ്യങ്ങളും. കഴിഞ്ഞ പത്ത് വർഷത്തിനിടയിലുള്ള ചോദ്യപേപ്പറുകളിലുണ്ടായിരുന്ന ചോദ്യങ്ങൾ ഇത്തവണ കൂടുതലായിരുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഒന്നിൽ കൂടുതൽ തവണ സിവിൽ സർവീസ് പരീക്ഷ എഴുതിയവരെ ചോദ്യങ്ങൾ ബുദ്ധിമുട്ടിച്ചില്ലെന്നാണ് അധ്യാപകർ പറയുന്നത്.മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ചരിത്ര വിഭാഗത്തിൽ കൂടുതൽ ചോദ്യങ്ങൾ ഇടംപിടിച്ചു. 14 ചോദ്യങ്ങളാണ് ഇത്തവണയുണ്ടായിരുന്നത്. മുൻവർഷങ്ങളിൽ 8 ചോദ്യങ്ങൾ മാത്രം. ഇന്ത്യയെ സംബന്ധിക്കുന്ന പഠനത്തിന് ഊന്നൽ നൽകാൻ എൻ.സി.ഇ.ആർ.ടി നിർദ്ദേശിച്ചിരുന്നു. 2024 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വാർത്തകൾ സംബന്ധിച്ചും ചോദ്യമുണ്ടായിരുന്നു.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ .
രാവിലെ 9.30 മുതൽ 11.30 വരെയും, ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെയുമായി രണ്ട് സെഷനുകൾ ഉച്ചയ്ക്ക് ശേഷമുള്ള സിസാറ്റ് പേപ്പറിൽ 60 ശതമാനം മാർക്ക് നേടിയാൽ മാത്രമേ രാവിലെ നടന്ന ജനറൽ സ്റ്റഡീസ് 1 ന്റെ പേപ്പറുകൾ വിലയിരുത്തൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UPSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA