SignIn
Kerala Kaumudi Online
Thursday, 17 September 2026 8.06 AM IST

'ആര് വന്നാലും മൂന്ന് ലക്ഷത്തിന്റെ ഷൂ ഞാൻ മൂവായിരം രൂപയ്‌ക്ക് തരും'; പരിഹാസവുമായി വിഡി സതീശൻ

READ ENGLISH VERSION
vd-satheesan

കൊച്ചി: ഷൂ വിവാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തന്റെ ഷൂവിന് മൂന്ന് ലക്ഷം രൂപ വിലയുണ്ടെന്നാണ് സിപിഎം സൈബർ ഹാന്റിലുകൾ പ്രചരിപ്പിച്ചത്. ആര് വന്നാലും 5,000 രൂപയ്‌ക്ക് ആ ഷൂ നൽകാമെന്നായിരുന്നു സതീശന്റെ പ്രതികരണം.

'ഞാൻ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില 9,000 രൂപയാണ്. പുറത്ത് അതിലും കുറവാണ്. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനിൽ നിന്ന് വാങ്ങിക്കൊണ്ടുവന്നതാണ് ഈ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോൾ രണ്ട് വർഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്‌ക്ക് ആര് വന്നാലും ഈ ഷൂസ് നൽകാം. അതെനിക്ക് ലാഭമാണ്', പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വിഡി സതീശൻ മൂന്ന് ലക്ഷം രൂപയുടെ ഷൂസാണ് ധരിച്ചതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. ക്ലൗഡ്‌ടില്‌റ്റിന്റെ വിലയേറിയ ഷൂസാണ് സതീശൻ ധരിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ചിലരുടെ കണ്ടെത്തൽ. മൂന്ന് ലക്ഷം രൂപയുടെ പ്രൈസ് ടാഗ് ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് സതീശന്റെ ഫോട്ടോയ്‌ക്കൊപ്പം പ്രചരിച്ചത്. ഡൽഹിയിൽ ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാനെത്തിയ മന്ത്രി വീണാ ജോർജ് ധരിച്ചിരുന്ന ബാഗ് നേരത്തേ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിഡി സതീശന്റെ ഷൂസിന്റെ വിലയും സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN, SHOE CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA