
കൊച്ചി: പദ്മഭൂഷൺ പുരസ്കാരം സ്വീകരിച്ച് ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശന് കേരളത്തിൽ ലഭിച്ച ആദ്യസ്വീകരണം അവിസ്മരണീയമായി. എറണാകുളം ടൗൺ ഹാളിലേക്ക് ജനസഞ്ചയം ഒഴുകിയെത്തി. പ്രധാന ഹാൾ തിങ്ങിനിറഞ്ഞതോടെ രണ്ട് ഹാളുകളിലും പുറത്തെ പന്തലുകളിലും എൽ.ഇ.ഡി വാളുകൾക്ക് മുന്നിൽ പ്രവർത്തകർ നിറഞ്ഞു. ടൗൺ ഹാൾ വളപ്പും നിറഞ്ഞ് ജനക്കൂട്ടം പുറത്തേക്കും വ്യാപിച്ചു.
ജനങ്ങളുടെ ആവേശം കണ്ട് ഒരു ഘട്ടത്തിൽ വെളളാപ്പള്ളി വികാരഭരിതനായി. വാക്കുകൾ ഇടറിയാണ് ,പുരസ്കാരം യോഗം പ്രവർത്തകർക്ക് സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞത്. ഉപഹാരങ്ങൾ സമർപ്പിക്കാനും ഹാരങ്ങൾ
അണിയിക്കാനും മറ്റും ഭാരവാഹികളുടെ നീണ്ട നിരയുമുണ്ടായി. യൂത്ത് മൂവ്മെന്റ് പ്രവർത്തകർ മുദ്രാവാക്യം വിളികളും വനിതാസംഘം പ്രവർത്തകർ താലപ്പൊലിയുമായാണ് വെള്ളാപ്പള്ളി നടേശനെയും പ്രീതി നടേശനെയും വേദിയിലേക്ക് ആനയിച്ചത്.
നെടുമ്പാശേരി വിമാനത്താവളത്തിലും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ആയിക്കണക്കിന് യോഗം പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി വെള്ളാപ്പള്ളിയെ പുറത്തേക്കാനയിച്ചു. വിമാനത്താവളത്തിൽ നിന്ന് നേരെ എറണാകുളം ടൗൺഹാളിലെത്തിയ അദ്ദേഹത്തിന് പ്രൗഢോജ്ജ്വലമായ വരവേൽപ്പാണ് യോഗം പ്രവർത്തകർ നൽകിയത്.
കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി പി.എസ്.എൻ.ബാബു, ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ, വൈക്കം യൂണിയൻ പ്രസിഡന്റ് ബിനീഷ് പ്ളാത്താനാത്ത്, സെക്രട്ടറി സെൻ വൈക്കം, അരൂർ മേഖലാ ചെയർമാൻ കെ.എൽ.അശോകൻ, ചേർത്തല യൂണിയൻ ചെയർമാൻ കെ.നടരാജൻ, കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ
ശിവാനന്ദൻ, കൺവീനർ എം.ഡി.അഭിലാഷ്, ആലുവ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു, സെക്രട്ടറി എ.എൻ.രാമചന്ദ്രൻ, പറവൂർ യൂണിയൻ ചെയർമാൻ സി.എൻ.രാധാകൃഷ്ണൻ, കൺവീനർ ഷൈജു മനക്കപ്പടി, മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, സെക്രട്ടറി അഡ്വ.അനിൽകുമാർ, കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ.കർണൻ, കൺവീനർ കെ.എ.ഉണ്ണികൃഷ്ണൻ, കോതമഗംലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ.സോമൻ, കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് ഇൻ ചാർജ് പി.കെ.അജിമോൻ, സെക്രട്ടറി സത്യൻ ചേരിക്കവാഴയിൽ, വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, കൊച്ചി യൂണിയൻ പ്രസിഡന്റ് എ.കെ.സന്തോഷ്, സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |