
ചേർത്തല: ശ്രീനാരായണ ട്രസ്റ്റ് ബോർഡ് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10ന് ചേർത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ചെയർമാൻ ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ടും കണക്കും 2026-27 ലെ ബഡ്ജറ്റും അവതരിപ്പിക്കും. അസി.സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ട്രഷറർ ഡോ.ജി.ജയദേവൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ട്രസ്റ്റ് ബോർഡ് അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |