
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി എം.എസ്.സി കമ്പനിക്ക് കൈമാറ്റം ചെ.യ്യാൻ സർക്കാരിന് അപേക്ഷ പുതുക്കി നൽകി അദാനി ഗ്രൂപ്പ്. വിദേശ നിക്ഷേപ നീക്കം മുൻകൂട്ടി അറിയിക്കാത്തതിൽ സർക്കാരിനുള്ള അതൃപ്തി മുഖ്യമന്ത്രി വി.ഡി. സതീശൻ പരസ്യമാക്കിയതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.
ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ സ്വിറ്റ്സർലൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അപേക്ഷയിൽ വ്യക്തമാക്കുന്നു. സർക്കാർ അനുമതിയോടെ മാത്രം അന്തിമകരാർ എന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ഓഹരി കൈമാറ്റത്തിന് പ്രാഥമിക ധാരണം മാത്രം ആയെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിലും വിശദമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |