
തിരുവനന്തപുരം:ആർത്തവശുചിത്വം സ്ത്രീകളുടെ ആരോഗ്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും
ഭാഗമാണെന്ന് മന്ത്രി ബിന്ദുകൃഷ്ണ.
യാത്രാവേളകളിലും പൊതുസ്ഥലങ്ങളിലും സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്നതിനായി വനിതാ-ശിശു വികസനവകുപ്പിൻറെ 'വിമെൻ ഓൺദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്‌സ്' പദ്ധതിയുടെ
സംസ്ഥാനതല ഉദ്‌ഘാടനം
തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ
നിർവഹിക്കുകയിരുന്നു മന്ത്രി.
ആദ്യഘട്ടത്തിൽ 14 കെ.എസ്.ആർ.ടി.സി കേന്ദ്രങ്ങളിലാണ് നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കുന്നത്. ടോയ്‌ലറ്റുകൾക്ക് സമീപമായാണ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഒരു പാക്കറ്റിൽ മൂന്ന് നാപ്കിനുകളുണ്ടാകും. ഒരു പാക്കറ്റിന് 10 രൂപയാണ് വില. എച്ച്.എൽ.എൽ ലൈഫ് കെയറിന്റെ സഹകരണത്തോടെയാണ് പദ്ധതി. മെഷീനുകളിൽ നാപ്കിനുകൾ നിറയ്ക്കുന്നതിനും ഇൻസിനറേറ്ററുകൾ ശുചിയാക്കുന്നതിനും കെ.എസ്.ആർ.ടി.സി.യിലെ ശുചീകരണതൊഴിലാളികൾക്ക് പരിശീലനം നൽകും. ആദ്യഘട്ടത്തിനായി 16 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. 93 ഡിപ്പോകളിലേക്കും വ്യാപിപ്പിക്കണമെന്ന് കെ.എസ്.ആർ.ടി.സി
ആവശ്യപ്പെട്ടിട്ടുണ്ട്.
വാർഡ് കൗൺസിലർ ആർ.ഹരികുമാർ, കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ, വനിത-ശിശുവികസനവകുപ്പ് ഡയറക്ടർ വി.വിഘ്‌നേശ്വരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |