
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഭൂപരിധി നിശ്ചയിക്കാനുള്ള അളവെടുപ്പ് തുടങ്ങി. 16 ഏക്കറിലെ അളവ് ഇന്ന് പൂർത്തിയാവും . ഡിജിറ്റൽ റീസർവെയ്ക്ക് വേണ്ടി ആധുനിക അളവ് ഉപകരണങ്ങളുണ്ടെങ്കിലും , ടേപ്പും ക്രോസ് സ്റ്റാഫും ഉപയോഗിച്ചാണ് അളവ്.
തിരുവനന്തപുരം സഹസീൽദാർ അനീഷിന്റെ നേതൃത്വത്തിൽ ഹെഡ് സർവെയറും രണ്ട് താലൂക്ക് സർവെയർമാരും ഉൾപ്പെട്ട സംഘമാണ് അളവ് നടത്തുന്നത്. രണ്ട് സർവെ നമ്പരുകളിലായാണ് ഭൂമി .കാടു വെട്ടിത്തെളിക്കുന്നതിനുള്ള ചെലവ് സർവകലാശാല വഹിക്കും. സി.പി.എം നിയന്ത്രണത്തിലുള്ള എ.കെ.ജി സ്മാരക സമിതിക്ക് എ.കെ.ജി പഠനഗവേഷണ കേന്ദ്രം തുടങ്ങാൻ 1977-ൽ എ.കെ.ആന്റണി സർക്കാരാണ് സർവകലാശാലയുടെ ഭൂമി സൗജന്യമായി അനുവദിച്ചത്. എന്നാൽ സർക്കാർ അനുവദിച്ചതിൽ കൂടുതൽ സ്ഥലം കൈയ്യേറി എന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റിയുടെ ആക്ഷേപം.
സർവകലാശാല ഭൂമി അളന്ന് കണക്ക് കോടതിയെ അറിയിക്കുമെന്നും, കൈയ്യേറ്റമുണ്ടോയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും റവന്യൂ മന്ത്രി എ.പി.അനിൽ കുമാർ
പറഞ്ഞു.ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് സർവകലാശാല ഭൂമി അളക്കുന്നത്. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |