
തിരുവനന്തപുരം: മെസിയുടെ പേരിലെ വൻ തട്ടിപ്പിൽ മുൻ കായികമന്ത്രി വി.അബ്ദു റഹിമാനെതിരേ അഴിമതി നിരോധന നിയമം ചുമത്താൻ സർക്കാർ ഉടൻ അനുമതി നൽകും. ഇതിനായി പൊലീസ് മേധാവി സർക്കാരിന് ശുപാർശ നൽകിയിരുന്നു. അബ്ദു റഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന യു.ഷറഫലി എന്നിവരും പ്രതികളാവുമെന്നാണ് സൂചന.
പൊതുപ്രവർത്തകരും സർക്കാരുദ്യോഗസ്ഥരുമുൾപ്പെട്ട അഴിമതി, വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയുള്ളതിനാലാണ് കേസെടുക്കാൻ സർക്കാരിന്റെ അനുമതി തേടിയത്. അഴിമതിക്കുറ്റം ചുമത്തി പുതിയ കേസെടുക്കാനാണ് സാദ്ധ്യത. നിലവിൽ തട്ടിപ്പിന് കളമശേരിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ മുൻ മന്ത്രിയെ പ്രതി ചേർത്തിട്ടില്ല. വഴിവിട്ട നടപടിക്രമങ്ങളിലൂടെ സ്പോൺസർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് ശ്രമിച്ചതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |