കൊച്ചി: കേരള വഖഫ് ബോർഡിൽ ഷിയാ അംഗങ്ങളെ നിയമിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ആലേ റസൂൽ ഫൗണ്ടേഷൻ പ്രസിഡന്റ് സാജിദ് ഹുസൈൻ ഖട്ടായിയുടെ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്. ഭേദഗതി ചെയ്ത വഖഫ് ആക്ട് സെക്ഷൻ 14 പ്രകാരം, ഷിയാ വിഭാഗത്തിന് പ്രത്യേക വഖഫ് ബോർഡ് സംസ്ഥാനത്തില്ലെങ്കിൽ നിലവിലുള്ള ബോർഡിൽ ഷിയാ അംഗങ്ങളുടെ നിയമനം സർക്കാർ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഈ ഹർജിയും ബോർഡിൽ മുസ്ലിങ്ങളല്ലാത്ത രണ്ട് പേരെ നിയമിക്കാത്തതു സംബന്ധിച്ച ഹർജികളും 15ന് പരിഗിക്കാനായി മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |