SignIn
Kerala Kaumudi Online
Saturday, 30 May 2026 8.22 PM IST

'നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി'; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

READ ENGLISH VERSION
shiyas-kareem

കൊച്ചി: നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ ലെെംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് യുവതി. സംഭവത്തിൽ കൊച്ചിയിൽ താമസിക്കുന്ന യുവതി പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷിയാസ് കരീം പലതവണയായി 49 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് യുവതിയുടെ പരാതി. ഇന്ന് രാവിലെയാണ് യുവതി പരാതി നൽകിയത്. എന്നാൽ പരാതി തള്ളി ഷിയാസ് രംഗത്തെത്തിയിട്ടുണ്ട്. തന്റെ കെെയിൽ നിന്ന് സ്വർണവും പണവും യുവതിയാണ് വാങ്ങിയതെന്നാണ് നടൻ പറഞ്ഞു.

'2023 ജൂണിലാണ് ഷിയാസ് കരീമിനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി. 2024 ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലായി. ആദ്യഘട്ടത്തിൽ പലപ്പോഴായി 10 ലക്ഷം രൂപ ഷിയാസ് എന്റെ പക്കൽ നിന്ന് വാങ്ങിച്ചു. കുടുംബസ്വത്ത് വിറ്റ കാര്യം അറിഞ്ഞതോടെ ജിം തുടങ്ങാനെന്ന പേരിൽ 22 ലക്ഷം രൂപ പിന്നെയും വാങ്ങി. ജിം തുടങ്ങിയാൽ അതിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി.

എന്നെ ആജീവനാന്ത ഒപ്പം നിർത്താമെന്നും പറഞ്ഞു. അതിനിടെ ആരോഗ്യപ്രശ്നത്തെ തുടർന്ന് എന്റെ ഗർഭപാത്രം നീക്കിയപ്പോൾ ഷിയാസ് തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞു. അതിനിടയിലും ലെെംഗിക ചൂഷണം തുടർന്നു. വിവാഹത്തിനായി വസ്ത്രങ്ങൾ എടുക്കാനും വിവാഹ സൽക്കാരം നടത്താനുമെല്ലാം എന്റെ കെെയിൽ നിന്ന് ഷിയാസ് പണം വാങ്ങി. വിവാഹശേഷവും ഞാനുമായി ഷിയാസ് അടുപ്പം തുടർന്നു. കൊച്ചിയിലും കോഴിക്കോടും പല ഹോട്ടലുകളിലും ഞാൻ ലെെംഗിക ചൂഷണത്തിന് ഇരയായി. ബന്ധത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ സുഹൃത്തുമായി കോഴിക്കോടുള്ള എന്റെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി. ഇതടക്കം ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആകെ 49 ലക്ഷം രൂപ തട്ടി'- യുവതിയുടെ പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POLICE, SHIYAS KAREEM, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA