
കെ.യു.എച്ച്.എസ് ബെസ്റ്റ് ടീച്ചർ അവാർഡിന് അപേക്ഷിക്കാം. മെഡിസിൻ, ആയുർവേദം - സിദ്ധ - യുനാനി, ഡെന്റൽ, ഹോമിയോപ്പതി, നഴ്‌സിംഗ്, ഫാർമസി, അലൈഡ് ഹെൽത്ത് സയൻസസ് എന്നീ വിഭാഗങ്ങളിലെ അദ്ധ്യാപകർക്ക് അപേക്ഷ സമർപ്പിക്കാം. ഫലകവും സർട്ടിഫിക്കറ്റും 10,000 രൂപയുടെ ക്യാഷ് അവാർഡുമാണ് വിജയിക്ക് ലഭിക്കുക. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സ്ഥാപന മേധാവി മുഖേന രജിസ്ട്രാർ, കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളേജ് പി.ഒ., തൃശൂർ - 680596 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷകൾ സർവകലാശാലയിൽ സെപ്തംബർ 30ന് വൈകിട്ട് നാലിനകം ലഭിക്കണം. വിവരങ്ങൾക്കും അപേക്ഷാഫോമിനും www.kuhs.ac.in (http://www.kuhs.ac.in)ൽ സന്ദർശിക്കുക.
മൂന്നാം പ്രൊഫഷണൽ ബി.എച്ച്.എം.എസ് ഡിഗ്രി (2022 സ്‌കീം) റെഗുലർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് രണ്ട് (റഗുലർ/ സപ്ലിമെന്ററി2019 സ്‌കീം) പരീക്ഷകളുടെ പ്രാക്ടിക്കൽ, വൈവ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബി.എസ്‌സി നഴ്‌സിംഗ് സപ്ലിമെന്ററി പരീക്ഷകളുടെ പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകളുടെ (2017 & 2024 സ്‌കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം വർഷ ബി.എസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി സപ്ലിമെന്ററി പരീക്ഷകളുടെ (2016 സ്‌കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി സപ്ലിമെന്ററി പരീക്ഷകളുടെ (2016 സ്‌കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |