
കേരള സർവകലാശാലയിലെ കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in/pg2026 വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 8നകം പ്രവേശനം നേടണം. 9 ന് വൈകിട്ട് 4നകം ഹയർ ഓപ്ഷനുകൾ നീക്കം ചെയ്യണം.
പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട പ്രവേശനവും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനവും അതത് പഠനവകുപ്പുകളിൽ നാളെ നടത്തും. ഫോൺ : 0471-2308328, 9188524612.
മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ടി.ടി.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പഞ്ചവർഷ എം.ബി.എ ഒന്ന്, മൂന്ന്, അഞ്ച്, ഒമ്പത് സെമസ്റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്‌സി മാത്തമാറ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 14 നും, പ്രോജക്ട് വൈവവോസി 15 നും കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തും.
എട്ടാം സെമസ്റ്റർ ബി.ടെക് മാർച്ചിലെ കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ പരീക്ഷ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് 8ന് നടത്തും.
ജൂലായിൽ നടത്തുന്ന ജർമ്മൻ എ2 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
15ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |