
ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി സുവോളജി, സുവോളജി (ന്യൂജെൻ) പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി 21 മുതൽ 29 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി അനലിറ്റിക്കൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി 22 മുതൽ ആഗസ്റ്റ് 3 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി പോളിമർ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി 22 മുതൽ 30 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.
നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ സംസ്‌കൃതം സ്‌പെഷ്യൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ, ജ്യോതിഷ) പരീക്ഷകളുടെ വൈവവോസി 23, 24 തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.
നാലാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവവോസി 27, 28 തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.
രണ്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.ബി.എ ആന്വൽ സ്‌കീം പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എസ്‌സി സുവോളജി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 21 മുതൽ 25 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
കാര്യവട്ടം ക്യാമ്പസിലെ രസതന്ത്റ വിഭാഗത്തിന്റെ പൂർവവിദ്യാർത്ഥി സംഗമം ആഗസ്റ്റ് ഒന്നിന് വകുപ്പ് സെമിനാർ ഹാളിൽ നടത്തും. ഫോൺ : 9447151002, 9446260614.
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലാണ് നിയമനം. ആഗസ്റ്റ് അഞ്ചിനകം അപേക്ഷിക്കണം. വിജ്ഞാപനം https://www.keralauniversity.ac.in/jobs വെബ്സൈറ്രിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |