SignIn
Kerala Kaumudi Online
Sunday, 28 June 2026 2.15 AM IST

കേരള സർവകലാശാല സ്പോർട്സ് ക്വാട്ട പ്രവേശനം

kerala-uni

കേരള സർവകലാശാല ബിരുദ കോഴ്സുകളിൽ സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 30ന് ഉച്ചയ്ക്ക് 12നകം കോളേജുകളിൽ ഹാജരാകണം. വെബ്സൈറ്റ് -https://admissions.keralauniversity.ac.in/fyugp2026. ഹെൽപ്പ് ലൈൻ : 8281883052.

 നവംബറിൽ നടത്തിയ നാലുവർഷ ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

 ജൂലായ് സെഷൻ പിഎച്ച്.ഡി രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ഓൺലൈനായി അപേക്ഷിക്കാം. ജൂലായ് 15ന് വൈകിട്ട് 5വരെ www.research.keralauniversity.ac.in വെബ്സൈറ്റിൽ അപേക്ഷിക്കാം.

 26 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽ.എൽ.ബി ബിരുദ പരീക്ഷ ജൂലായ് ഒന്നിലേക്ക് മാറ്റി. പരീക്ഷാ സമയത്തിനോ കേന്ദ്രത്തിനോ മാറ്റമില്ല.

 ജൂലായിൽ നടത്തുന്ന രണ്ട്, നാല് സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ്, സ്കൾപ്ച്ചർ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA