SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.53 AM IST

 കേരള സർവ്വകലാശാല @ 100 10 വർഷത്തെ സമഗ്ര വികസനം നടപ്പാക്കും

aa

തിരുവനന്തപുരം: നവതി ആഘോഷത്തിന്റെ ഭാഗമായി 'കേരള സർവകലാശാല @100'എന്ന പേരിൽ വിഷൻ പ്ളാൻ തയ്യാറാക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. അടുത്ത പത്തു വർഷത്തേക്കുള്ള വികസന പദ്ധതിയാണിത്. തലസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിന് അക്കാഡമിക് ആങ്കറായി കേരള സർവകലാശാല പ്രവർത്തിക്കും.

വിദ്യാഭ്യാസ സാമൂഹ്യ മേഖലകളിലെ വിദഗ്ദ്ധരുമായി ചർച്ച നടത്തി പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ കേരള മുൻ വി.സിമാരായ ഡോ.ബി.ഇക്ബാൽ,ഡോ.എ.ജയകൃഷ്ണൻ, കുസാറ്റ്, അലിഗഡ് മുൻ വി.സി ഡോ.അബ്ദുൾ അസീസ്

എന്നിവരുൾപ്പെട്ട ഉന്നതതല സമിതിയെ നിയോഗിക്കും. 'ഡിപ്പാർട്ട്മെന്റ് ഫോർ എൽഡർലി' എന്ന പേരിൽ വയോജന പഠന ഗവേഷണ കേന്ദ്രം ആരംഭിക്കാനും തീരുമാനിച്ചു.

നടൻ മധുവിനുൾപ്പെടെ

ഓണററി ഡോക്ടറേറ്റ്

ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണൻ, നടൻ മധു, ഗാന രചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി, ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ പി.ആർ.ശ്രീജേഷ് എന്നിവർക്ക് ഓണററി ഡോക്ടറേറ്റ് നൽകും. ഇതിനുള്ള സ്പെഷ്യൽ കോൺവൊക്കേഷൻ ഒക്ടോബർ 26ന് രാവിലെ 11ന് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടത്തും. യോഗത്തിൽ കേരള സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA