
ഒന്നാം സെമസ്റ്റർ ബി.എ,സി.ബി.സി.എസ് മാർച്ച് 2026 (സപ്ലിമെന്ററി 2021 മുതൽ 2023 അഡ്‌മിഷൻ വരെ, മേഴ്സി ചാൻസ് - 2013, 2017 മുതൽ 2020 അഡ്‌മിഷൻ വരെ) പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾ ടിക്കറ്റുമായി ഇന്ന് മുതൽ 18 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഇ.ജെ.വി സെക്ഷനിൽ ഹാജരാകണം.
ടൈംടേബിൾ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്,ബി.എ/ബി.എസ്.സി/ബി.കോം സെപ്തംബർ 2026 (സപ്ലിമെന്ററി - 2022, 2023 അഡ്മിഷൻ, മേഴ്‌സി ചാൻസ് 2013, 2018, 2020 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒക്ടോബർ 7ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യുണിറ്ററി (ത്രിവത്സര) എൽഎൽ.ബി,ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
കാര്യവട്ടത്തെ മൂന്ന്, ആറ് സെമസ്റ്റർ ബി.ടെക് ഫെബ്രുവരി 2026 -2018(സപ്ലിമെന്ററി - 2019 അഡ്മിഷൻ, മേഴ്‌സി ചാൻസ് - 2018 അഡ്‌മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്ക്കും19വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |