SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.13 AM IST

പി.എസ്.സി വാർത്തകൾ

psc

തിരുവനന്തപുരം; പാലക്കാട് ജില്ലയിൽ വനിത ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 215/2025) തസ്തികയിലേക്ക് ആഗസ്റ്റ് 13ന് മലപ്പുറത്ത് നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 23ന് രാവിലെ 5.30ന് പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർത്ഥികൾ ഗസറ്റ് വിജ്ഞാപനത്തിലെ മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം ഹാജരാകണം.
 തൃശൂരിലെ വനിത ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (215/2025) തസ്തികയിലേക്ക് ആഗസ്റ്റ് 18ന് നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 18 ന് രാവിലെ 5.30ന് തൃശൂർ, രാമവർമപുരം ഡി. എച്ച്. ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ നടത്തും.

അഭിമുഖം

വെൽഫയർ ഓഫീസർ ഗ്രേഡ് 2 (374/2024), നാഷണൽ എംപ്ലോയ്‌മെന്റ് സർവീസസ് (കേരളം) വകുപ്പിൽ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫി) (376/2024) എന്നിവയിലേക്ക് 23, 24, 25 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

 മലപ്പുറം ജില്ലയിൽ എച്ച്.എസ് ടീച്ചർ സോഷ്യൽ സയൻസ് (മലയാളം മാദ്ധ്യമം) (തസ്തികമാറ്റം മുഖേന) (365/2025) തസ്തികയിലേക്ക് 24ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

ഒ.എം.ആർ. പരീക്ഷ

 സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ സൂപ്രണ്ട് ഒഫ് സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് (708/2025) തസ്തികയിലേക്ക് 22ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA