
കൊച്ചി: വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന 'സങ്കല്പ് : വിദ്യാഭ്യാസ ദർശനം 2047 " ദേശീയ സെമിനാർ18, 19 തീയതികളിൽ കൊച്ചി താജ് വിവാന്തയിൽ നടക്കും. കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയുടെ (സി.സി.എസ്.കെ) സഹകരണത്തോടെ നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് (എൻ.സി.സി.എസ്) ആണ് സെമിനാർ സംഘടിപ്പിക്കുന്നത്. 18ന് രാവിലെ 11ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും. ഹൈബി ഈഡൻ എം.പി, ദക്ഷിണ നാവിക കമാൻഡ് വൈസ് അഡ്മിറൽ സമീർ സക്സേന, യുനെസ്കോ ഡയറക്ടർ ഡോ. ഒബിജിയോഫർ അഗിനാം, ഐ.ജി പുട്ട വിമലാദിത്യ തുടങ്ങിയവർ പങ്കെടുക്കും. 19ന് രാവിലെ 9.30ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസാരിക്കും. ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി വി.ഡി സതീശൻ സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. സെമിനാറിന്റെ നാഷണൽ കോ ഓർഡിനേറ്റർ ഡോ. ഇന്ദിരാ രാജൻ, എക്സിക്യുട്ടീവ് കൺവീനർ സുചിത്ര ഷൈജിന്ത്, പ്രോഗ്രാം കൺവീനർ ഫാ. ജോണി കാഞ്ഞിരത്തിങ്കൽ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ഫാ. മാത്യു കരീത്തറ, ഡോ.കെ.ഹരീഷ്, എം.നീലകണ്ഠൻ, ഡോ.സുനിത സതീഷ്, രാകേഷ്.സി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |