SignIn
Kerala Kaumudi Online
Saturday, 26 September 2026 1.04 PM IST

കൈയാങ്കളി കേസ്: മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

chennithala

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസ് പിൻവലിക്കാൻ സർക്കാർ തന്നെ പോരാട്ടം നടത്തിയ പശ്ചാത്തലത്തിൽ സ്വതന്ത്റവും നീതിപൂർവകവുമായ വിചാരണ ഉറപ്പാക്കുന്നതിന് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്റിക്ക് കത്ത് നൽകി.

സൗമ്യ വധം, ചലച്ചിത്ര നടിക്കെതിരായ അതിക്രമം തുടങ്ങിയ കോളിളക്കമുണ്ടാക്കിയ കേസുകളിൽ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സുരേശനെ കൈയാങ്കളിക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്നും കത്തിൽ നിർദ്ദേശിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിന് കൂട്ടു നിന്ന പ്രോസിക്യൂട്ടറോ സർക്കാർ സർവീസിലുള്ള മ​റ്റേതെങ്കിലും അഭിഭാഷകനോ കേസ് വാദിച്ചാൽ അത് പ്രഹസനമാകുമെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA