SignIn
Kerala Kaumudi Online
Monday, 14 September 2026 9.16 PM IST

തൃശൂരില്‍ സുരേഷ് ഗോപി 20,000 വോട്ടിന് വിജയിക്കും, വിലയിരുത്തല്‍ ഇങ്ങനെ

READ ENGLISH VERSION
suresh-gopi

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരില്‍ ബിജെപി ജയിക്കുമെന്ന് വിലയിരുത്തല്‍. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകളില്‍ സുരേഷ് ഗോപി മികച്ച മുന്നേറ്റം നടത്തുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. തൃശൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം 10000 വോട്ടിന്റെ ലീഡ് സുരേഷ് ഗോപി നേടുമെന്നാണ് വിലയിരുത്തല്‍. ഇവിടുത്തെ ഹിന്ദു വോട്ടുകള്‍ മുഴുവന്‍ സുരേഷ് ഗോപിക്ക് കേന്ദ്രീകരിച്ചു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഇതിന് പുറമെ മത്സ്യ തൊഴിലാളികളുടെ പ്രധാന മേഖലയായ നാട്ടികയില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ സമാഹരിച്ചു. ഈ മണ്ഡലത്തില്‍ മാത്രം അയ്യായിരം വോട്ടുകളുടെ ലീഡ് പിടിക്കും. ഇരിങ്ങാലക്കുടയിലും സുരേഷ് ഗോപിക്ക് മേല്‍ക്കൈ ഉണ്ടെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.

കരുവന്നൂര്‍ ബാങ്ക് അഴിമതിക്കേസ് സുരേഷ് ഗോപിക്ക് തുണയാകും എന്നാണ് വിലയിരുത്തല്‍. ഇവിടെ സുരേഷ് ഗോപി 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുന്നേറും.ഇതെല്ലം ചേര്‍ത്തിട്ടാണ് 20000 എന്ന കണക്കിലേക്ക് പാര്‍ട്ടി എത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ മണ്ഡലത്തില്‍ ആകെ സുരേഷ് ഗോപിയ്ക്ക് 2,93,822 വോട്ടുകളാണ് ലഭിച്ചത്. ഇക്കുറി ഈ കണക്കുകളില്‍ കാര്യമായ മാറ്റമുണ്ടാകും എന്നാണ് വിലയിരുത്തല്‍. വിഎസ് സുനില്‍ കുമാര്‍, കെ മുരളീധരന്‍ എന്നിവര്‍ക്കെതിരെ ശക്തമായ മത്സരമാണ് തൃശൂരില്‍ സുരേഷ്‌ഗോപി കാഴ്ചവച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA