SignIn
Kerala Kaumudi Online
Monday, 14 September 2026 1.59 AM IST

ജി.സുധാകരന്റെ വെളിപ്പെടുത്തൽ : " സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി "

1

അമ്പലപ്പുഴ: തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നയാളുടെയും മുൻ എം.എൽ.എ പി.പി.ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണവകുപ്പിൽ ജോലി നൽകിയിട്ടുണ്ടെന്ന് ജി.സുധാകരൻ എം.എൽ.എ. അമ്പലപ്പുഴ ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാർഷിക യോഗത്തിലാണ് മുൻ എം.എൽ.എ എച്ച്.സലാമിന്റെ പേരെടുത്ത് പറയാതെയുള്ള വിമർശനം. സുധാകരന്റെ ഭാര്യ സ്ഥലം വാങ്ങിയതിന്റെയും, ബാങ്ക് അക്കൗണ്ടിലെ പണത്തിന്റെയും വിവരങ്ങൾ പുറത്തുവിടണമെന്ന എച്ച്.സലാമിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് വെളിപ്പെടുത്തൽ.

 സുധാകരൻ പറഞ്ഞത്

എനിക്കെതിരെ ആരോപണം ഉന്നയിച്ചയാളുടെ ഭാര്യക്ക് ഞാനാണ് ജോലിവാങ്ങികൊടുത്തത്. 19 ഒഴിവ് വന്നപ്പോൾ ആദ്യനിയമനം അവർക്കായിരുന്നു. കയർ ക്ഷേമനിധി ബോർഡിൽ അവർ ഇന്നും ജോലിചെയ്യുന്നു. പി.പി.ചിത്തരഞ്ജന്റെ ഭാര്യയ്ക്ക് ആശുപത്രിയിൽ ജോലി കൊടുത്തു. എന്റെ ബന്ധുക്കൾക്കാർക്കും ജോലി കൊടുത്തിട്ടില്ല. ഭാര്യാസഹോദരി ബി.കോം എച്ച്.ഡി.സി പാസായ ആളാണ്. അവർക്ക് പോലും ജോലി നൽകിയിട്ടില്ല. അത് പാലിൽ ഒരു തുള്ളി വിഷം വീഴുന്നത് പോലെയാകും. പൊതുജീവിതത്തിൽ നയാപൈസ ആരോടും വാങ്ങിയിട്ടില്ല. ഭാര്യ ജൂബിലി 32 വർഷം കോളേജ് പ്രൊഫസറായി ജോലി ചെയ്തു. അവർക്ക് 1.75 ലക്ഷം രൂപയോളം ശമ്പളമുണ്ടായിരുന്നു. വീട്ടുജോലിക്കാരിക്ക് വീട് വയ്ക്കാനാണ് ഭാര്യ സ്ഥലം വാങ്ങിയത്. വീട് പണിതുനൽകിയത് ഭാര്യയാണ്. ഗൾഫ് രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന കമ്പനിയിലെ ജീവനക്കാരനാണ് എന്റെ മകൻ.

മുഖ്യമന്ത്രി സൂക്ഷിക്കണം

കൂടെയുള്ള മന്ത്രിമാരെ മുഖ്യമന്ത്രി വി.ഡി.സതീശൻ സൂക്ഷിക്കണമെന്ന് ജി.സുധാകരൻ എം.എൽ.എയുടെ മുന്നറിയിപ്പ്. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. സതീശൻ മികച്ച മുഖ്യമന്ത്രിയാണ്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നയാളാണ്. യാതൊരു അപാകതയും ഇതുവരെ വന്നിട്ടില്ല. രമേശ് ചെന്നിത്തലയെ വിമർശിച്ചതിന് സി.പി.എം നേതാവിനാണ് വിഷമം. അദ്ദേഹവും രമേശ് ചെന്നിത്തലയുമായുള്ള ബന്ധം എന്താണെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ടി.​പി​ ​വ​ധ​ത്തി​ലെ തെ​റ്റ് ​ഏ​റ്റു​പ​റ​യ​ണം​:​ ​കെ.​കെ​ ​രമ

കോ​ഴി​ക്കോ​ട്:​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​തെ​റ്റ് ​തി​രു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ​ച​ർ​ച്ച​ ​ന​ട​ത്തും​ ​മു​മ്പ് ​ടി.​പി.​ ​ച​ന്ദ്ര​ശേ​ഖ​ര​നെ​ ​വെ​ട്ടി​നു​റു​ക്കി​യ​ ​തെ​റ്റ് ​പൊ​തു​സ​മൂ​ഹ​ത്തോ​ട് ​ഏ​റ്റു​പ​റ​യ​ണ​മെ​ന്ന് ​ആ​ർ.​എം.​പി.​ഐ​ ​നേ​താ​വ് ​കെ.​കെ​ ​ര​മ​ ​എം.​എ​ൽ.​എ.​ ​സി.​പി.​എ​മ്മി​ന്റെ​ ​വി​പു​ലീ​കൃ​ത​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​‌​ന​ട​ക്ക​വേ​യാ​ണ് ​കെ.​കെ.​ര​മ​യു​ടെ​ ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റ്.​ ​ടി.​പി​ ​ച​ന്ദ്ര​ശേ​ഖ​ര​ന്റെ​ ​ചി​ത്ര​വും​ ​ചേ​ർ​ത്താ​യി​രു​ന്നു​ ​ര​മ​യു​ടെ​ ​പോ​സ്റ്റ്.

ര​മ​യു​ടെ​ ​പോ​സ്റ്റ്

വി​പു​ലീ​കൃ​ത​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ക്കാ​രോ​ട് ​ഒ​രൊ​റ്റ​ ​ചോ​ദ്യം​ ​മാ​ത്രം.​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​അ​ഴി​മ​തി​ക്കും​ ​ന​യ​വ​ഞ്ച​ന​ക​ൾ​ക്കു​മെ​തി​രെ​ ​സ​ഖാ​വ് ​വി.​എ​സും,​ ​വി​ജ​യ​ൻ​ ​മാ​ഷു​മ​ട​ക്ക​മു​ള്ള​വ​ർ​ ​പാ​ർ​ട്ടി​ക്ക​ക​ത്തും​ ​പു​റ​ത്തും​ ​ന​ട​ത്തി​യ​ ​ഉ​ജ്ജ്വ​ല​മാ​യ​ ​രാ​ഷ്ട്രീ​യ​ ​സ​മ​ര​ത്തെ​ ​പി​ന്തു​ണ​ച്ച്,​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​തെ​റ്റു​ക​ൾ​ക്കെ​തി​രെ​ ​വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ​ ​വി​ര​ൽ​ ​ചൂ​ണ്ടി​യെ​ന്ന​ ​ഒ​രൊ​റ്റ​ ​കു​റ്റ​ത്തി​ന് ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​ ​ഇ​തേ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യു​ടെ​ ​മ​ണ്ണി​ൽ​ ​വെ​ട്ടി​നു​റു​ക്കി​ ​തീ​ർ​ത്തു​ക​ള​ഞ്ഞ​ ​ടി.​പി​ ​ച​ന്ദ്ര​ശേ​ഖ​ര​നെ​ന്ന​ ​ധീ​ര​ ​ക​മ്യൂ​ണി​സ്റ്റി​ന്റെ​ ​നി​ഷ്ഠൂ​ര​ ​കൊ​ല​പാ​ത​ക​മെ​ന്ന​ ​തി​രു​ത്താ​നാ​വാ​ത്ത​ ​തെ​റ്റ് ​ഇ​നി​യെ​ങ്കി​ലും​ ​കേ​ര​ളീ​യ​ ​പൊ​തു​സ​മൂ​ഹ​ത്തോ​ട് ​ഏ​റ്റു​പ​റ​യാ​നു​ള്ള​ ​രാ​ഷ്ട്രീ​യ​ ​സ​ത്യ​സ​ന്ധ​ത​യു​ണ്ടോ​ ​നി​ങ്ങ​ൾ​ക്ക്'​?...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G.SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA