SignIn
Kerala Kaumudi Online
Thursday, 08 October 2026 1.40 AM IST

കെ.പി.സി.സി ഭാരവാഹികളുടെ യോഗം 13 ന്

aa

തിരുവനന്തപുരം:മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ പരാതിയുമായി ഡൽഹിയിലെത്തിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ അലസിപ്പോയ നീക്കത്തിന് പിന്നാലെ, കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം 13 ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഇന്ദിരാ ഭവനിൽ ചേരും.

കെ.പി.സി.സി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തി മുഖ്യമന്ത്രിക്കെതിര ആക്ഷേപമുന്നയിച്ച് സർക്കാരിനെയും മുന്നണിയെയും വിഷമവൃത്തത്തിലാക്കിയ അടൂർ പ്രകാശിന്റെ നടപടിയിൽ കോൺഗ്രസിൽ അമർഷമുണ്ട്. ഡൽഹിയിൽ എരി പൊരി കൊള്ളുന്ന സമരം അരങ്ങേറുന്നതിനിടെ അടൂർ പ്രകാശിന്റെ പരാതിക്ക് കാര്യമായ സ്വീകാര്യത കിട്ടിയില്ലെന്നാണ് സൂചന.അതേ സമയം ബോർഡ്, കോർപ്പറേഷൻ വീതം വയ്പിൽ തുടർ നടപടികളില്ലാത്തതിൽ കോൺഗ്രസിലും യു.ഡി.എഫ് ഘടകകക്ഷികളിലും അതൃപ്തിയുണ്ട്. കെ.പി.സി.സി , ഡി.സി.സി പുനഃസംഘടനയും പറഞ്ഞു പഴകിയ പല്ലവിയായി. എസ്.ഐ.ആർ വിഷയം കത്തി നിൽക്കുന്നതിനാൽ സംഘടനാ നടപടികളിലേക്ക് തൽക്കാലം പാർട്ടി നേതൃത്വം കടക്കില്ല.

എസ്.ഐ.ആർ വിരുദ്ധ പ്രക്ഷോഭം തന്നെയാവും 13 ലെ യോഗത്തിന്റെ പ്രധാന അജണ്ട.ജില്ലകൾ കേന്ദ്രീകരിച്ചും സംസ്ഥാനതലത്തിലും തുടർ‌ സമരങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. പി.സി.സിഅദ്ധ്യക്ഷന്മാരെ കഴിഞ്ഞ ദിവസം ഡൽഹിക്ക് വിളിപ്പിച്ചതിന്റെ തുടർച്ചയാണിത്. ബോർഡ്, കോർപ്പറേഷൻ വീതം വയ്പ് ഉൾപ്പെടെയുള്ള പ വിഷയങ്ങളും ചർച്ചയ്ക്ക് വന്നേക്കാം. കെ.പി.സി.സി ആസ്ഥാനത്ത് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടിയാലോചന നടക്കുന്നില്ലെന്നും സുപ്രധാന തീരുമാനങ്ങളെടുക്കാൻ ചുമതലപ്പെട്ട ആൾക്കാരില്ലെന്നുമുള്ള ആക്ഷേപത്തിന് പരിഹാരം കാണുകയും വേണം. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും യോഗത്തിൽ പങ്കെടുത്തേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA