
മലപ്പുറം: മതമൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി.നന്ദകുമാർ. താൻ ഉദ്ദ്യേശിച്ചത് ജില്ലയെ വർഗീയ വാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന ആശയമാണ്.കുംഭമേള കൊണ്ടു വന്നത് മലപ്പുറം ജില്ലയ്ക്കകത്ത് ബി.ജെ.പിക്ക് കടന്നെത്താനാണ്. ഇതിനായി കോടാനുകോടി രൂപ ചെലവഴിച്ചു. അതിന് കൂട്ടുനിൽക്കുന്ന രീതിയിലാണ് ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും ജില്ലയ്ക്കകത്തുള്ള പ്രവർത്തനം.
മതനിരപേക്ഷ കേന്ദ്രമനായിരുന്നു മലപ്പുറം. അതില്ലാതാക്കുന്ന രൂപത്തിലേക്കുള്ള നീക്കം ശക്തമായി നടക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ വർഗീയ ധ്രുവീകരണം വരരുതെന്ന ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അതിനായി എന്ത് വിലയും കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |