
ന്യൂഡൽഹി: പ്രതിപക്ഷ എംപിമാരുടെ സമാധാനപൂർണമായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ വലിയ രീതിയിൽ പൊലീസിനെയും കേന്ദ്ര സേനാംഗങ്ങളെയും വിന്യസിച്ചത് ശത്രുരാജ്യത്തെ നേരിടുന്നത് പോലെയാണെന്ന് സി.പി.എം ജനറൽസെക്രട്ടറി എം എ ബേബി. രാജ്യതലസ്ഥാനത്ത് നഗ്‌നമായ ഭീകരവാഴ്‌ച്ചയാണ് മോദിയും അമിത്‌ഷായും നടത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അമിതബലപ്രയോഗത്തിൽ
നിരവധി എംപിമാർക്കും നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു.
രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിച്ച ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് കേന്ദ്രസർക്കാർ ഇൗ രീതിയിലുള്ള ജനാധിപത്യവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്നത്. സമാധാനപൂർണമായ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഗ്യാനേഷ്‌കുമാറിനൊപ്പം മോദിയെയും അമിത് ഷായെയും ജനങ്ങൾ ചവറ്റുകൊട്ടയിലേക്ക് എറിയുമെന്ന കാര്യം തീർച്ചയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |