SignIn
Kerala Kaumudi Online
Thursday, 15 October 2026 8.20 AM IST

വോട്ട് ചെയ്‌താലേ കുറ്റപ്പെടുത്താൻ അവകാശമുള്ളൂ

story


ഇതുവരെയും വോട്ട് ചെയ്യൽ മുടക്കിയിട്ടില്ല. വോട്ട് ചെയ്താൽ മാത്രമേ ഭരിക്കുന്നവർ തെറ്രുവരുത്തുമ്പോൾ കുറ്റപ്പെടുത്താനും അവകാശമുള്ളൂ. ജനങ്ങൾക്ക് ഗുണം കിട്ടുന്നവരാണ് ഭരിക്കേണ്ടത്. പാർട്ടി നോക്കിയല്ല വോട്ട് ചെയ്യേണ്ടത്, വ്യക്തികളെ നോക്കിയാണ്.

- സിറിൽ സുരേഷ്, ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ തിരുവനന്തപുരം

 ഇത് പൗരവകാശം

വോട്ട് ചെയ്യുക എന്നത് ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മുടെ അവകാശമാണ്. ആ പൗരവകാശം നമ്മൾ വിനിയോഗിക്കുക തന്നെ വേണം. ജനാധിപത്യം പൂർണമാകുന്നത് എല്ലാ പൗരൻമാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുമ്പോഴാണ്. ആർക്ക് വോട്ടു ചെയ്യണമെന്ന കാര്യം നമ്മുടെ വ്യക്തിപരമായ ഇഷ്ടമാണ്. അതിൽ മറ്റാർക്കും ഇടപെടാൻ അവകാശമില്ല.

- വിനോദ് വിജയൻ,​ ഓട്ടോ ഡ്രൈവർ,​ തിരുവനന്തപുരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL BODY ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA