
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിക്കായി എൽ.ഡി.എഫ് നേതൃത്വത്തോട് സി.പി.ഐ അപേക്ഷിക്കില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഉപനേതൃ പദവി ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല. സി.പി.എം ക്ഷണിച്ചാൽ ചർച്ച നടത്താം.
തീരുമാനമാകുന്നത് വരെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല. എന്നാൽ സഭാതലത്തിൽ കൂട്ടായി പ്രവർത്തിക്കും. മുൻ നിലപാട് മാറ്റേണ്ട സാഹചര്യം ഇല്ലെന്നാണ് സെക്രട്ടേറിയറ്റിന്റെ നിലപാട്.
14ന് നടക്കുന്ന നിയമസഭാ മാർച്ചിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കും. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം സി.പി.ഐ നടത്തുന്ന ആദ്യ സമരമാണിത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പോരാട്ടങ്ങളെ പിന്തുണയ്ക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാനത്തെയും ഡൽഹിയിലെയും പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുക്കും. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ജില്ലകളിലെ റിപ്പോർട്ടിംഗ് വിലയിരുത്തി. ആറ് ജില്ലകളിൽ റിപ്പോർട്ടിംഗ് പൂർത്തിയായി. എട്ട് ജില്ലകളിൽ വരും ദിവസങ്ങളിൽ റിപ്പോർട്ടിംഗ് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |