
കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ സ്വദേശമായ പിണറായിയിലെത്തിയ ഇ.ഡി, പാതിരിയാട് വില്ലേജ് ഓഫീസറുമായെത്തി വീടിനു മുന്നിലുള്ള സ്ഥലത്തിന്റെ ഫോട്ടോ പകർത്തി. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇന്നലെ രാവിലെ പത്തരയോടെ, വീണ്ടും പിണറായിയുടെ വീടിന് മുന്നിലെത്തിയത്. പിന്നാലെ മകൾ ടി. വീണയുടെ പേരിലുള്ള ഭൂമിയുടെ ആധാരവുമായി ഇ.ഡി സംഘം പിണറായി വില്ലേജ് ഓഫീസിലെത്തി. നികുതി രസീത് ഉൾപ്പെടെ കൈപ്പറ്റി. വില്ലേജ് ഓഫീസറെയും കൂട്ടി പിണറായി പാറപ്രം റോഡിൽ സബ് സ്റ്റേഷന് പിറകിലുള്ള എടക്കടവിലെ സ്ഥലത്തെത്തിയ സംഘം, വീണയുടെ പേരിലുള്ള 80 സെന്റോളം വരുന്ന ഭൂമിയുടെ ചിത്രം പകർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |