SignIn
Kerala Kaumudi Online
Friday, 16 October 2026 4.10 AM IST

കോൺഗ്രസ് കേരളത്തിൽ അധികാരത്തിലെത്തിയാൽ ഗോവധം നിരോധിക്കുമെന്ന് പ്രിയങ്കാ ഗാന്ധിയുടെ പേരിൽ പോസ്റ്റർ; നിജസ്ഥിതി വെളിപ്പെടുത്തി കെപിസിസി

-priyanka-gandhi

ന്യൂഡൽഹി: കോൺഗ്രസ് കേരളത്തിൽ അധികാരത്തിലെത്തിയാൽ ഗോവധം നിരോധിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ വ്യാജം. സംസ്ഥാനത്ത് ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്ന തരത്തിൽ പ്രിയങ്കാ ഗാന്ധിയുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്ററുകൾ വ്യാജമാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സ്ഥിരീകരിച്ചതായാണ് വാർത്താമാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

വാട്ട്സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിന്റേതെന്ന പേരിൽ പ്രചരിച്ച് വന്നിരുന്ന പോസ്റ്ററുകളെക്കുറിച്ചാണ് ഔദ്യോഗിക പ്രതികരണം ഉണ്ടായിരിക്കുന്നത്. എന്നാൽ പോസ്റ്ററുകളുടെ ഉറവിടത്തെക്കുറിച്ച് ഇത് വരെ വ്യക്തത കൈ വന്നിട്ടില്ല.

priyanka-gandhi

അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ഐക്യത്തിന് രാഹുൽ അത്യന്തം അപകടകാരിയാണെന്ന് പറഞ്ഞ അദ്ദേഹം രാഹുൽ ഗാന്ധിയെ പപ്പുവെന്നും വിളിച്ചു. കേംബ്രിഡ്ജിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചായിരുന്നു വിമർശനം.

രാജ്യത്തെ വിഭജിക്കാൻ രാഹുൽ ജനങ്ങളെ പ്രകോപിപ്പിക്കുന്നു. സ്വയം പ്രഖ്യാപിത കോൺഗ്രസ് രാജകുമാരൻ എല്ലാ പരിധികളും ലംഘിക്കുകയും ഇന്ത്യയുടെ ഐക്യത്തിന് അപകടകാരിയായിരിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ മന്ത്രം ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC, PRIYANKA, GANDHI, FACEBOOK, COWS, SLAUGTER, ANTI, LAW, KERALA, RAHUL, GANDHIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA