SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

സ്വർണ്ണക്കൊള്ള: പ്രതികളെ രക്ഷിക്കാൻ ശ്രമം; സണ്ണി ജോസഫ്

sunny-joseph

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടാനുള്ള സർക്കാർ നീക്കമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

തെളിവ് നശിപ്പിക്കാൻ സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണെന്നാണ് ഈ കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണം. ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയുമില്ല. ദേവസ്വം ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. കാര്യക്ഷമമായ ചോദ്യം ചെയ്യൽ നടക്കുന്നില്ല. നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കുന്നില്ല. അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണവും മേൽനോട്ടവും ഇല്ലായിരുന്നെങ്കിൽ ഇത് തെളിയിക്കപ്പെടാത്ത കേസായി ഒതുങ്ങുമായിരുന്നു. കാലാവധി നീട്ടി നൽകുന്നതിന് പകരം ബോർഡ് പിരിച്ചു വിട്ട് കുറ്റക്കാരെ അറസ്റ്റ് ചെയ്തു തെളിവുകൾ ശേഖരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUNNY JOSEPH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA