SignIn
Kerala Kaumudi Online
Thursday, 22 October 2026 7.22 AM IST

വിവിധ കേന്ദ്രങ്ങളിൽ കരിങ്കൊടി പ്രതിഷേധം

veena-george

കണ്ണൂർ: കെ.എസ്.യു ,​യൂത്ത് കോൺഗ്രസ്,​ യൂത്ത് ലീഗ് പ്രവർത്തകർ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പെരിങ്ങോം താലൂക്ക് ആശുപത്രി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ, പെരിങ്ങോം അങ്ങാടിയിൽ വച്ച് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാലിനെ സി.പി.എം പ്രവർത്തകർ പൊലീസ് നാേക്കിനിൽക്കേ മർദിച്ചു. ഇതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയെ തടഞ്ഞ് റോഡ് ഉപരോധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് മന്ത്രി റെയിൽവേ സ്‌റ്റേഷനിൽ എത്തിയത്. ആരോഗ്യമേഖലയിലെ മാറ്റത്തിന്റെ പേരിലാണ് കരിങ്കൊടിയെങ്കിൽ അത് പൂമാലയായി സ്വീകരിക്കുന്നുവെന്നാണ് വീണാ ജോർജിന്റെ പ്രതികരണം.

വൻ സുരക്ഷാ വീഴ്ച

ജില്ലയിലുടനീളം കരിങ്കൊടി പ്രതിഷേധം നടന്നിട്ടും റെയിൽവേ സ്‌റ്റേഷനുളളിൽ പ്രതിഷേധക്കാർ നേരത്തെ എത്തി തമ്പടിച്ചത് തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല.സ്‌റ്റേഷന് പുറത്ത് പ്രതിഷേധിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരെ തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

 ക​ണ്ണൂ​ർ​ ​ഡി.​സി.​സി​ ​ഓ​ഫീ​സി​ലേ​ക്ക് എ​സ്.​എ​ഫ്.​ഐ​ ​മാ​ർ​ച്ച്

ഡി.​സി.​സി.​ ​ഓ​ഫീ​സി​ലേ​ക്ക് ​എ​സ്.​എ​ഫ്‌.​ഐ.​ ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ൽ​ ​സം​ഘ​ർ​ഷം.​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഓ​ഫീ​സി​ലേ​ക്ക് ​ത​ള്ളി​ക്ക​യ​റാ​ൻ​ ​ശ്ര​മി​ച്ച​തൊ​ടെ​ ​പൊ​ലീ​സു​മാ​യി​ ​ഉ​ന്തും​ ​ത​ള്ളു​മു​ണ്ടാ​യി.​ ​ക​ല്ലേ​റി​ൽ​ ​കെ.​എ​സ്.​യു​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഫ​ർ​ഹാ​ൻ​ ​മു​ണ്ടേ​രി​ക്ക് ​പ​രി​ക്കേ​റ്റു.
ന​ഗ​ര​ത്തി​ൽ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ ​എ​സ്.​എ​ഫ്‌.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​മു​ന്നി​ൽ​ ​കെ.​എ​സ്.​യു​വി​നെ​തി​രെ​ ​മു​ദ്രാ​വാ​ക്യം​ ​മു​ഴ​ക്കി​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​തു​ട​ർ​ന്നാ​ണ് ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​ഡി.​സി.​സി​ ​ഓ​ഫീ​സി​ലേ​ക്ക് ​അ​തി​ക്ര​മി​ച്ച് ​ക​യ​റാ​ൻ​ ​ശ്ര​മി​ച്ച​ത്‌,​ ​പൊ​ലീ​സ് ​പ്ര​വ​ർ​ത്ത​ക​രെ​ ​ത​ട​യു​ന്ന​തി​നി​ടെ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രും​ ​പ്ര​കോ​പ​ന​വു​മാ​യി​ ​രം​ഗ​ത്തെ​ത്തി.​ ​തു​ട​ർ​ന്ന് ​പ​ര​സ്പ​രം​ ​ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു.​ ​പൊ​ലീ​സ് ​ഏ​റെ​ ​പാ​ടു​പെ​ട്ടാ​ണ് ​ഇ​രു​പ​ക്ഷ​ത്തെ​യും​ ​സ്ഥ​ല​ത്തു​ ​നി​ന്നും​ ​നീ​ക്കി​യ​ത്.
എ​സ്.​എ​ഫ്.​ഐ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ടി.​പി​ ​അ​ഖി​ല,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ശ​ര​ത് ​ര​വീ​ന്ദ്ര​ൻ,​ ​കെ.​ ​നി​വേ​ദ്,​ ​ജോ​യ​ൽ​ ​തോ​മ​സ്,​ ​സ​ന​ന്ദ് ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ഡി.​സി.​സി​ ​ഓ​ഫീ​സി​നു​ ​നേ​രെ​യു​ണ്ടാ​യ​ ​ക​ല്ലേ​റി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ന​ഗ​ര​ത്തി​ൽ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA